Connect with us

Hi, what are you looking for?

CRIME

അതിഥി തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തി പോലീസ്.

പെരുമ്പാവൂർ: മേക്കാലടിയിൽ അതിഥി തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീഡിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (64 ) നെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗവൺമെൻറ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന റാംസിംഗ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ 2 ന് രാത്രി 9 മണിയോടെയാണ് സംഭവം.

ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ കാണപ്പെട്ട റാംസിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരത്തിൽ മുറിവും ചതവും ഉണ്ടായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. വഴിയരികിൽ കിടക്കുകയായിരുന്ന റാംസിംഗിന്‍റെ ശരീരത്തിൽ കുഞ്ഞുമുഹമ്മദ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഇയാൾ ഒന്നു രണ്ടുപേരുടെ സഹായത്തോടെ വാഹനത്തിനടിയിൽ നിന്നും പരിക്കേറ്റയാളെ മാറ്റിക്കിടത്തി വീട്ടിലേക്ക് വാഹനമോടിച്ചു പോയി.

ഫിംഗർ പ്രിൻറ്, സൈൻറിഫിക് ടീം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം തുടങ്ങിയവർ അന്വേഷണത്തിൽ പങ്കാളിയായി. എ.എസ്.പി അനുജ് പലിവാൽ, എസ് എച്ച് ഒ ബി.സന്തോഷ്, എസ് ഐ കെ.വി.ജയിംസ്, എ എസ് ഐ മാരായ അബ്ദുൾ സത്താർ, ജോഷി.എം.തോമസ്, എസ് സി പി ഒ മാരായ അനിൽ കുമാർ, എ.വി.പ്രിൻസ്, മനോജ് കുമാർ, ജയന്തി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...