Connect with us

Hi, what are you looking for?

CRIME

കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു.

പെരുമ്പാവൂർ: ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. നെടുമ്പാശേരി തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽ കിച്ചു (34) ന്‍റെ ജാമ്യമാണ് റദ്ദ് ചെയ്തത്. അത്താണിയിൽ ബിനോയി എന്നയാളുടെ കൊലപാതകവുമായി ബന്ധപെട്ട് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം നൽകി. ഇത് ലംഘിച്ച് നെടുമ്പാശേരിയിലെ ഒരു ബാറിൽ അതിക്രമിച്ച് കയറി പണമാവശ്യപെടുകയും, വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ജാമ്യം റദ്ദ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടോയെന്ന്‍ നിരീക്ഷിച്ച് വരികയാണെന്ന് എസ്.പി കെ.കാർത്തിക് പറഞ്ഞു.

നിലവിൽ മുപ്പത്തിമൂന്ന് പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!