Connect with us

Hi, what are you looking for?

CRIME

പെൺകുട്ടി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ.

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുൺ (23) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4 ന് ആണ് സംഭവം. വീടിന്‍റെ സൺഷൈഡിൽ കയറിനിന്നാണ് ഇയാൾ മൊബൈലിൽ പകർത്തിയത്. ഫ്ലാഷ് മിന്നുന്നത് കണ്ട പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇൻസ്പെക്ടർ എസ്.എം.പ്രദീപ്കുമാർ, എസ് ഐമാരായ പി.ജെ.കുര്യാക്കോസ്, പി.ബി.ഷാജി എ എസ് ഐമാരായ എ.ബി.സിനുമോൻ, രാജേഷ്കുമാർ സി പി ഒ കെ.പി.സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...