Connect with us

Hi, what are you looking for?

NEWS

അഭയ ഭവന് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ നൽകി

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി കൂവപ്പടി ബേത് ലഹേം അഭയഭവന് 1 ലക്ഷം രൂപയുടെ മരുന്നുകൾ കൃഷി വകുപ്പ്‌ മന്ത്രി വി.എസ് സുനിൽ കുമാർ വിതരണം ചെയ്തു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയ്‌സ് അസോസിയേഷൻ എറണാകുളം ജില്ല കമ്മിറ്റിയാണ് മരുന്നുകൾ സംഭാവനയായി നൽകിയത്. നാനുറ്റിയൻപത്തോളം രോഗികൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ് അഭയഭവൻ. കോവിഡ് 19 നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവിടെ മരുന്നുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ഇത് മനസിലാക്കിയാണ് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയ്‌സ് അസോസിയേഷൻ മരുന്നുകൾ എത്തിച്ചു നൽകിയത്.

എൽദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ,
മുൻ ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു ജോസഫ്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ്, ആൾ ഇന്ത്യ ബാങ്ക് എംപ്ലോയ്‌സ് അസോസിയേഷൻ ഭാരവാഹികളായ പി.ആർ സുരേഷ്, കെ.എസ് കൃഷ്ണ, മാത്യു ജോർജ്, സന്ദീപ് കൃഷ്ണ, അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...