കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് പുലിക്കുന്നേപ്പടിയില്‍ കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ വീടുകള്‍ ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു. അടുത്തടുത്തുള്ള രണ്ട് വീടുകളുടെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തികളാണ് തകര്‍ന്നത്. ഭിത്തി ഇടിഞ്ഞ് വീണ് സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച വൈകിട്ടുണ്ടായ മഴയില്‍ കല്ലേലില്‍ റഹീമിന്റെയും സ്രാമ്പിക്കല്‍ ഫാറൂഖിന്റെയും വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്.ഇവരുടെ വീടിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന കല്ലേലില്‍ കരീമിന്റെ വീടിന്റെ കോണിപ്പടി തകരുകയും ഭിത്തിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എം എല്‍ എ യോടൊപ്പം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അബ്ദുല്‍ റസാഖ്,സി പി ഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍,ലോക്കല്‍ കമ്മിറ്റിയംഗം പി കെ മുഹമ്മദ്,പി സി അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
You May Also Like
NEWS
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...
NEWS
കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
NEWS
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...
NEWS
കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട് ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു....