Connect with us

Hi, what are you looking for?

ACCIDENT

അപൂർവ്വ അപകടത്തിന്റെ കാഴ്ച്ച; നിയന്ത്രണം വിട്ട കാർ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിന്നു.

പാലാ : പാലാ പൊൻകുന്നം റോഡിൽ  നിയന്ത്രണം വിട്ട കാർ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ അഞ്ചരയോടെ പി പി റോഡിൽ വഞ്ചിമലക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരാൾക്ക് പരുക്ക് പറ്റി. ഇടിച്ച കാർ മറിഞ്ഞു ഇനിയും അപകടം ഉണ്ടാകാതിരിക്കുവാനായി ഗേറ്റിനോട് ചേർത്ത് വെച്ച് നാട്ടുകാർ കയറുകൊണ്ട് കെട്ടുകയും ചെയ്‌തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like