Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും ഉൾപ്പെടെ 1024 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചു എം.എൽ.എ

പെരുമ്പാവൂർ : മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരുടെ സ്മരണക്കായി രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള അനുമതി ഉൾപ്പെടെ 1024 കോടി രൂപയുടെ 27 പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡുകൾ, കുടിവെള്ള പദ്ധതികൾ, പാലങ്ങൾ, അടി പാതകൾ, ബസ് സ്റ്റാന്റുകളുടെ നവീകരണം, സ്റ്റേഡിയം നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചത്. പി.കെ.വിയുടെ പേരിലുള്ള ലൈബ്രറിക്കും പഠന കേന്ദ്രത്തിനും 5 കോടി രൂപയുടെ അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മനാട്ടിൽ മുൻ മുഖ്യമന്ത്രിയുടെ സ്മാരകം വേണമെന്നത് പെരുമ്പാവൂരിന്റെ സാംസ്കാരിക രംഗത്തെ പ്രധാന ആവശ്യമാണ് എം.എൽ.എ പറഞ്ഞു.

പെരുമ്പാവൂർ അടിപാതക്ക് 300 കോടി രൂപയുടെയും പെരുമ്പാവൂർ ബോയ്സ് സ്‌കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 10 കോടി രൂപയുടെയും അനുമതി എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപത്തെ ബജറ്റിലേക്കും ഈ രണ്ട് പദ്ധതികൾ സമർപ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് 35 കോടി രൂപയുടെ അനുമതിയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതുക്കി നിർമ്മിക്കുന്നതിന് 15 കോടി രൂപയുടെ അനുമതിക്കായും നൽകിയിട്ടുണ്ട്. കുറുപ്പംപടി, പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡുകൾക്ക് 10 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലത്തിലെ 13 റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 91 കോടി രൂപയുടെ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ രണ്ടാം ഘട്ടം, അറക്കപ്പടി പോഞ്ഞാശ്ശേരി, നമ്പിള്ളി തോട്ടുവ, പെരുമ്പാവൂർ രായമംഗലം, അല്ലപ്ര വലമ്പൂർ, പെരുമ്പാവൂർ കൂവപ്പടി രണ്ടാം ഘട്ടം, പ്രളയക്കാട് കോടനാട്, പെരുമ്പാവൂർ റയോൺപുരം, കണ്ടന്തറ പൊന്നിടാംചിറ, കോടനാട് തോട്ടുവ, ഓടക്കാലി നാഗഞ്ചേരി, വല്ലം റയോൺപുരം, കൊമ്പനാട് വലിയപ്പാറ എന്നി റോഡുകൾ ആണ് അനുമതി ലഭ്യമാക്കുന്നതിനായി നൽകിയത്.

യു.ഡി.എഫ് സർക്കാർ അനുവദിച്ചു പിന്നീട് നടപടിക്രമങ്ങളിൽ മുടങ്ങിയ കാലടി സമാന്തര പാലത്തിന് 150 കോടി രൂപയുടെ അനുമതിക്കായും നൽകിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച പാണംകുഴി കുടിവെള്ള പദ്ധതിക്ക് 100 കോടി രൂപയുടെ അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ഐമുറി കനാൽ പാലം, മുടക്കുഴ നാലുപാലം, പുല്ലുവഴി ഡബിൾ പാലം പുനർ നിർമ്മാണം എന്നിവയ്ക്കായി 13 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തിയ വല്ലം കുടിവെള്ള പദ്ധതിക്ക് 160 കോടി രൂപയുടെ അനുമതിയും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!