Connect with us

Hi, what are you looking for?

CHUTTUVATTOM

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്യുന്നതിനായി അനുവദിച്ചത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിൽ  ഓൺലൈൻ വിദ്യാഭ്യാസത്തിനായി 425 ടെലിവിഷനുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ടെലിവിഷനുകൾ നൽകിയത്.
മണ്ഡലത്തിൽ ഇത് ഉൾപ്പെടെ ആകെ 202 ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞു. പെരുമ്പാവൂർ മണ്ഡലത്തിലെ എല്ലാ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 152 ലാപ്പ്ടോപ്പുകളും കൂവപ്പടി പോളിടെക്നിക് കോളേജിന് 50 ലാപ്പ്ടോപ്പുകളുമാണ് ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകികഴിഞ്ഞത്. ഇത് കൂടാതെ മണ്ഡലത്തിലെ 41 സർക്കാർ എയ്ഡഡ് സ്കൂളുകൾക്കായി സ്മാർട്ട് ക്ലാസ് മുറി ഉപകരണങ്ങളും എംഎൽഎ ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ വനിതാ കോളേജിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് ലാപ്പ്ടോപ്പുകൾ നൽകുന്ന പദ്ധതിയും ഉടൻ പൂർത്തീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.

You May Also Like

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

error: Content is protected !!