Connect with us

Hi, what are you looking for?

NEWS

എല്ലാ പഞ്ചായത്തുകളിലേക്കും പുതിയ സര്‍വീസ്‌ ബസ്; കോതമംഗലത്ത് ജനകീയ സദസ്സ് വ്യാഴാഴ്ച

കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അവർകളുടെ നിർദ്ദേശപ്രകാരം കോതമംഗലം മുനിസിപ്പാലിറ്റിയുടെയും, മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തി ഒരു ജനകീയ സദസ്സ് 22-08-2024 ( വ്യാഴാഴ്ച ) ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് കോതമംഗലം ഹൈറേഞ്ച് ബസ് സ്റ്റാൻഡിന് സമീപമുള്ള മിനി സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട കോതമംഗലം എം എൽ എ . ആൻ്റണി ജോൺ അവർകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കോതമംഗലം മുൻസിപ്പൽ ചെയർമാൻ ടോമി ഏബ്രഹാം (കെ കെ ടോമി ) മുൻസിപ്പൽ കൗൺസിലർമാർ, കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ അടക്കമുള്ള വിവിധ ജനപ്രതിനിധികൾ, കോതമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ , സബ് ഇൻസ്പെക്ടർ (ട്രാഫിക്), മുവാറ്റുപുഴ ആർ ടി ഓ. സുരേഷ് കുമാർ. കെ. കെ , കോതമംഗലം ജോയിന്റ് ആർ ടി ഓ. ശ്രീ. സലിം വിജയകുമാർ, കോതമംഗലം തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പി ഡബ്ല്യൂ. ഡി, നാഷണൽ ഹൈവേ പ്രതിനിധികൾ, കോതമംഗലം താലൂക്ക് പരിധിയിലുള്ള റെസിഡന്റ്‌സ് അസോസിയേഷനുകൾ, ബസ് ഉടമകൾ , മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക പ്രാദേശീക നേതാക്കളെല്ലാം പങ്കെടുക്കുന്നു.

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ KSRTC സർവീസുകൾ ഇല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാനുള്ള അവസരമാണ് ഉള്ളത്. പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ആയതിനാൽ പ്രസ്‌തുത പരിപാടിയിലേക്ക് കോതമംഗലം താലൂക്കിലെ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

 

You May Also Like

NEWS

കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

NEWS

കോതമംഗലം : ഗൃഹാതുരതയോടെ പൊന്നിൻ ചിങ്ങമാസത്തിലെ ഒരു പൊന്നോണം കൂടി കടന്നുവരികയാണ്, അരചനും പ്രജയും തമ്മിൽ വിത്യാസമില്ലാതെ നാടുഭരിച്ച മഹാനായ ചക്രവർത്തിയെ വരവേൽക്കാൻ മലയാള നാട് ഒരുങ്ങുമ്പോൾ ബസ്സ് ജീവനക്കാർക്ക് കാരുണ്യത്തിൻ്റെ കൈതാങ്ങ്...

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മഠത്തുംപാറ വീട്ടിൽ വർഗീസിനെ കോതമംഗലം മാർ ബസേലിയോസ്‌ ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

NEWS

കോതമംഗലം : പൗരപ്രമുഖരെയും, നാട്ടുകാരെയും, രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് എളമ്പ്ര എൽ പി സ്കൂളിൽ സംഘടിപ്പിച്ച “PICKLE FEST ” ലൂടെ സമാഹരിച്ച 42045 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ എം...

NEWS

കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി....

error: Content is protected !!