കോതമംഗലം: നേര്യമംഗലം ആദിവാസി കുടിയിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. 24 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് കേന്ദ്രം ഒരുക്കിയത്. കേന്ദ്രത്തിലേക്ക് ആവശ്യമായ റ്റി വി ഡി വൈ എഫ് ഐ എറണാകുളം ജില്ലാ കമ്മിറ്റിയും,ഡിഷ് കണക്ഷൻ എൻ ജി ഒ യൂണിയൻ മുവാറ്റുപുഴ എരിയ കമ്മിറ്റിയുമാണ് നൽകിയത്.
റ്റി ഡി ഒ ജി അനിൽകുമാർ,സി പി ഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ എ ജോയി,വാർഡ് മെമ്പർമാരായ എബിമോൻ,അനീഷ് മോഹനൻ എന്നിവർ പങ്കെടുത്തു.