Connect with us

Hi, what are you looking for?

NEWS

എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ആധാർ അദാലത്ത് ക്യാമ്പിന് തുടക്കമായി.

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ആധാർ അദാലത്ത് ക്യാമ്പിന് തുടക്കമായി. ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് അർച്ചന ഗോപിനാഥ് ഐപിഒസ് അദാലത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ആധാർ കാർഡിന്റെ തെറ്റുകൾ തിരുത്താനും പുതിയ ആധാർ കാർഡുകൾ എടുക്കാനുള്ള അവസരവും അദാലത്തിൽ ലഭ്യമാണ്. തെറ്റുകൾ തിരുത്താനും പുതിയവ എടുക്കാനും ഉളളവർ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം കോളേജിൽ എത്തിച്ചേരേണ്ടതാണ്‌.

കോളജിലെ എൻഎസ്എസ് യൂണിറ്റ്, ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസുമായി സഹകരിച്ചുകൊണ്ട് ആണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 7 ന് അദാലത്ത് അവസാനിക്കും. കോളജിന്റെ പേരിലുള്ള തപാൽ സ്റ്റാമ്പും ഉത്ഘാടന ചടങ്ങിൽ പുറത്തിറക്കി. കോളജ് സെക്രട്ടറി ശ്രീ. ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പാവൂർ പോസ്‌റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ ശ്രീ. പ്രശാന്ത് എ.കെ, എൻഎസ്എസ് അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എൽസ കെ മാത്യൂ എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ സ്വാഗതവും എൻഎസ്എസ് വോളന്റിയർ ജോസ്ന ജോസ് നന്ദിയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

error: Content is protected !!