Connect with us

Hi, what are you looking for?

NEWS

ഇരമല്ലൂർ പതിയാലിൽ പരേതനായ ശിവദാസന്റെ കുടുംബത്തിന് സുരക്ഷിത ഭവനമായി.

നെല്ലിക്കുഴി : ഇരമല്ലൂർ പതിയാലിൽ പരേതനായ ശിവദാസന്റെ കുടുംബത്തിന് സുരക്ഷിത ഭവനമായി. നിർധന കുടുംബത്തിനായി നിർമ്മിച്ച ആസ്റ്റർ ഹോംസിന്റെ താക്കോൽ കൈമാറി. വിഷുക്കൈനീട്ടമായി ലഭിച്ചവീട്ടിൽ പുതിയജീവിത പ്രതീക്ഷകളുമായി അവർ പ്രവേശിച്ചു. അഛനുറങ്ങാത്ത വീട്ടിൽ ശിവപ്രിയ എന്ന മകളും കൃഷ്ണദാസ് എന്ന മകനും അമ്മ ഓമനയ്ക്കൊപ്പം ഗൃഹപ്രവേശം നടത്തി. മൂന്നു വർഷം മുമ്പാണ് ഇരമല്ലൂർ പതിയാലിൽ ശിവദാസൻ മരണപ്പെട്ടത്.

ഇതോടെ ജീവിതം
വഴിമുട്ടിയ ശിവദാസന്റെ കുടുംബത്തിന് തണലായി
നാട്ടുകാർ സഹായ സമിതി രൂപീകരിച്ചു.

വീട് വയ്ക്കാൻ ഇരമല്ലൂർ സ്വദേശി
ഉദിനാട്ട് രഘുനാഥ്
പൂച്ചത്തൂർ അറയ്ക്കൽ കുളം പ്രദേശത്ത്
നാലര സെന്റ് സ്ഥലം
സാജന്യമായി വാങ്ങി നൽകി.

സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിൽ
പങ്കാളിത്ത പദ്ധതി പ്രകാരം ആസ്റ്റർ ഫാണ്ടേഷനാണ് വീട് നിർമ്മിച്ച് നൽകിയത്.

450 സ്ക്വയർ ഫീറ്റിൽ
ഏകദേശം 7 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് തികഞ്ഞ ഗുണമേൻമയിൽ മനോഹരമായ ആസ്റ്റർ ഹോംസ് നിർമ്മാണം പൂർത്തിയായത്.

നിർധന കുടുംബത്തിന്
വിഷുക്കൈനീട്ടമായി കിട്ടിയ
ആസ്റ്റർ ഹോംസിന്റെ താക്കാൽ കൈമാറി.

കോതമംഗലം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്
പി.എം.ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്
എന്നിവർ ചേർന്നാണ്
സ്വപ്ന ഭവനത്തിന്റെ താക്കാൽ
ഓമനയ്ക്കും മക്കൾക്കും കൈമാറിയത്.

ആസ്റ്റർ ഫൗണ്ടേഷൻ പ്രൊജക്റ്റ് മാനേജർ ലത്തീഫ് കാസീം
പദ്ധതിയെക്കുറിച്ച്
വിശദീകരിച്ചു.

ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശോഭ വിനയൻ
അദ്ധ്യക്ഷത വഹിച്ചു.

ശിവദാസൻ കുടുംബ സഹായ സമിതി കൺവീനർ
സലാം കാവാട്ട് , ചെയർമാൻ എം.കെ.സുരേഷ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
എം.വി. റെജി,
വൃന്ദ മനോജ്, കുറ്റിലഞ്ഞി GUPS ഹെഡ്മിസ്ട്രസ് വിജയകുമാരി ടീച്ചർ,
കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രതിനിധി ഒ.കെ. മണി,
ചെറുവട്ടൂർ GMHS സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ്
പി.എ.സുബൈർ, ഹയർസെക്കൻഡറി അധ്യാപകനായ
പി. വിജയകുമാർ ,
കേരളകർഷക സംഘം
വില്ലേജ് സെക്രട്ടറി എ.സി. സത്യൻ,
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവട്ടൂർ യുണീറ്റ് സെക്രട്ടറി
മനോജ് കാനാട്ട്, കേരളപെൻഷനേഴ്സ് യൂണിയൻ യൂണീറ്റ് പ്രസിഡന്റ്
പരാമശ്വരൻ നമ്പൂതിരി,
സെക്രട്ടറി
കെ.കുഞ്ഞു മുഹമ്മദ്, സി.പി.ഐ.
ലോക്കൽ സെക്രട്ടറി
പി.എം.അബ്ദുൾ സലാം,
കുടുംബ സഹായസമിതി ട്രഷറർ ഹമീദ് പുതീക്കപ്പറമ്പിൽ
എന്നിവർ സംസാരിച്ചു.

ഗൃഹപ്രവേശനത്തിന്റെ
സന്തോഷവുംമധുരവുംപങ്കുവച്ച് ചടങ്ങിനെത്തിയവർക്ക്പാൽപായസംവിളമ്പി .

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...