NEWS
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് പ്രകാരം പഞ്ചായത്ത് അധികാരികൾ പോലീസ് പ്രൊട്ടക്ഷനോടു കൂടിയാണ് പഞ്ചായത്ത് സെക്രട്ടറി എത്തിയത് കെട്ടിട ഉടമകളും നാട്ടുകാരും ചേർന്ന് നടപടിയെ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.
രണ്ട് മാസക്കാലം മുൻപ് ഈ പ്രദേശത്ത് പഞ്ചായത്ത് വഴിയോട് ചേർന്ന് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികളും KSEB ഉദ്യോഗസ്ഥരും ശ്രമിച്ചത് അന്ന് വലിയ സംഘർഷത്തിൽ കലാശിക്കുകയും കടുത്ത എതിർപ്പിനെ തുടർന്ന് പോലീസ് ഇടപ്പെട്ട് അന്ന ട്രാൻസ്ഫോർമർ സ്ഥാപിക്കാതെ KSEB അധികാരികൾ മടങ്ങുകയും ചെയ്തിരിന്നു.
പിന്നീട് ജനവാസ മേഘലയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് കൊണ്ട് പരിസരവാസികൾ ഹൈ കോടതിയെ സമീപിക്കുകയും ഹൈകോടതി ടി വിഷയത്തിൽ ഉചിതമായ സ്ഥലം ഏതെന്ന് നിർണ്ണയിക്കാൻ ADM നെ ചുമതലപ്പെടുത്തുകയും ADMന്റെ പരിശോദനയിൽ ടി പഞ്ചായത്ത് റോഡിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള സൗകര്യമില്ല എന്ന രീതിയിൽ മറ്റേതെങ്കിലും സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ KSEB അധികാരികളോട് നിർദ്ദേശിക്കുകയും ചെയ്തിരിന്നു.
അങ്ങനെ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനും വ്യക്തി വൈരാഗ്യം തീർക്കാനുമാണ് തന്റെ കുടുംബത്തിന് നേരെ ഇത്തരത്തിൽ ഉള്ള നടപടികളുമായി പഞ്ചായത്ത് അധികാരികളും ഭരണപക്ഷ പാർട്ടിയിലെ ചിലരും കൂടി ശ്രമിക്കുന്നത് എന്ന് കെട്ടിട ഉടമകളായ മാലിക് എടപ്പാറ, ഷഫീഖ് എടപ്പാറ എന്നിവർ വ്യക്തമാക്കി.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME18 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു