കോതമംഗലം: ബ്ളോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പണികഴിപ്പിച്ച സ്വതന്ത്ര കുടിവെള്ള പദ്ധതി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പുലിക്കുന്നത്തുമാലിയിലെ ഇളംബ്ര പാടശേഖരത്ത് കിണറും പമ്പ് സെറ്റും സ്ഥാപിച്ചാണ് കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്
3 കി.മീറ്റർ നീളത്തിൽ പൈപ്പുകൾ ഇട്ട് എ.എം.റോഡിനു സമീപം സ്ഥാപിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്.
250 കുടുംബങ്ങൾക്കു് ഗാർഹിക കണക്ഷൻ നൽകുന്നതിന് ലക്ഷ്യം വയ്ക്കുന്ന പദ്ധതി 18 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും, 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും പദ്ധതിക്കായി ചെലവഴിച്ചു. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂർണ്ണമായും ഗുണഭോക്തൃസമിതിക്ക് കൈമാറികൊണ്ടാണ്ഉദ്ഘാടനം നിർവഹിച്ചത് . വാർഡ് മെമ്പർ താഹിറ സുധീർ അധ്യക്ഷത വഹിച്ചു. കെ.കെ നാസർ, മൈതീന്‍ ഷ, കുഞ്ഞുമോൻ, അനൂപ് എന്നിവർ സംസാരിച്ചു