കോതമംഗലം: ആൻ്റണി ജോൺ എംഎൽഎയുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിൽ അനുവദിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ തുക ചെലവഴിച്ചാണ് ആംബുലൻസ് അനുവദിച്ചത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം എ മുഹമ്മദ്,അനു വിജയനാഥ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ അസീസ് റാവുത്തർ,രഞ്ജിനി രവി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം എം അലി,മൃദുല ജനാർദ്ദനൻ, പഞ്ചായത്ത് മെമ്പർമാരായ എം വി റെജി,സി എം നാസർ,സീന എൽദോസ്,ഷാഹിദ ഷംസുദ്ദീൻ, ഷഹന ഷരീഫ്,ശോഭാ രാധാകൃഷ്ണൻ,നൂർജാ ഷാജി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എം അസീസ്, വിവിധ രാഷ്ട്രീയ സാമൂഹ്യ ആരോഗ്യ ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ ബി ജമാൽ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ നന്ദിയും പറഞ്ഞു.