Connect with us

Hi, what are you looking for?

NEWS

ആവശ്യം ശാസ്ത്രവബോധം : സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാന തല ശാസ്ത്ര ക്വിസ് 

കോതമംഗലം:യുവജനങ്ങളിൽ ശാസ്ത്ര ചരിത്രബോധവും യുക്തിജയും വളർത്തുക അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശാസ്താവ് ബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച ശാസ്ത്രജ്ഞ മത്സരങ്ങളുടെ സംസ്ഥാനതല മത്സരം BRAIN BATTLE 2K24- കോതമംഗലം മരിയൻ അക്കാദമി ക്യാമ്പസിൽ വെച്ച് സംഘഡിപ്പിച്ചു ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപാണ് ചോദ്യങ്ങളുമായ്യെത്തിയത്. ശ്രീ ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതം പറഞ്ഞു.

ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്‌ വിജയികൾക്ക് അവാർഡ് ദാനം നടത്തി. ഒന്നാം സ്ഥാനം ഒരു ലക്ഷം രൂപയും സമ്മാനപത്രവും, മൊമെന്റോ യും ലഭിച്ചത് കൊല്ലം ജില്ലയിലെ വർഷ എം എസ്, അഭിനവ് എ എസ് ( ജി എച്ച് എസ് എസ് എരൂർ ), രണ്ടാം സ്ഥാനം അമ്പതിനായിരം രൂപയും സമ്മാന പത്രവും, മൊമെന്റോയും പത്തനംതിട്ട ജില്ല ക്കാരായ നിരഞ്ജൻ വി, അർജുൻ എസ് കുമാർ(ഗവണ്മെന്റ് എച്ച് എസ് എസ് കലഞ്ഞൂർ )പന്ത്രണ്ട് ജില്ലയിൽ നിന്നെത്തിയ മറ്റു മത്സരർഥികൾക്ക് പ്രോത്സാഹനസമ്മാനമായി അയ്യായിരം രൂപയും, മൊമെന്റോയും, സമ്മാനപത്രവുംനൽകി.കോതമംഗലം പരിധിയിലുള്ള വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്ക് മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകി, ശാസ്ത്രക്വിസ് മത്സരങ്ങളിൽ പങ്കാളികളായ പ്രേഷകർക്ക് പ്രോത്സാഹനസമ്മാനവും നൽകി.കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,യുവജന ക്ഷേമ ബോർഡ്‌ മെമ്പർ സെക്രട്ടറി വി ഡി പ്രസന്ന കുമാർ,ശ്രീ എ ആർ അനിൽ കുമാർ (ചെയർമാൻ, ഫോറെസ്റ്റ് ഇൻഡസ്ട്രിസ് ട്രാവെൻകോർ ലിമിറ്റഡ് ), പ്രൊഫസർ ബേബി എം വർഗീസ് (ചെയർമാൻ മരിയൻ അക്കാഡമി ), യുവജനക്ഷേമ ബോർഡ്‌ മെമ്പർമാരായ അഡ്വക്കേറ്റ് റോണി മാത്യു,ശ്രീ സന്തോഷ്‌ കാല, ശ്രീ ഷെരീഫ് പാലോളി, ഷെനിൻ മന്ദിരാട്,ജില്ലാ യൂത്ത് കോർഡിനേറ്റർ എ ആർ രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീ മതി പ്രജിഷ, അവളിടം യുവതി കോർഡിനേറ്റർ മീനു സുകുമാരൻ, ടീം കേരള സംസ്ഥാന കോർഡിനേറ്റർ സാജൻ പി എം എന്നിവർ പങ്കെടുത്തു .

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം:അപ്രോച്ച് റോഡിൻ്റ നിർമ്മാണം പൂർത്തീകരിച്ച് വരുന്നകുടമുണ്ട പാലം 22ന് തുറക്കും. നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിലാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന്...

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

NEWS

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

error: Content is protected !!