Connect with us

Hi, what are you looking for?

ACCIDENT

മദ്ധ്യവയസ്കനെ റോഡരുകിലുള്ള ഓടയിൽ മരിച്ചനിലയില്‍ കണ്ടെത്തി.

കോതമംഗലം: മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മദ്യലഹരിയിലായിരുന്ന മദ്ധ്യവയസ്കൻ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ ഓടയില്‍ വീണതാണെന്നാണ് പോലിസിന്‍റെ നിഗമനം. മലയിന്‍കീഴ് നാടുകാണി റോഡില്‍ ആനക്കല്ലില്‍ ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. നാടുകാണി തോണികണ്ടം മാപ്പാനിക്കാട്ട് എല്‍ദോസ് ( 55 ) ആണ് മരണപ്പെട്ടത്. ലോറി ഡ്രൈവറായിരുന്ന എൽദോസ് മദ്യ ഷാപ്പുകൾ തുറന്നതിന് ശേഷം നന്നായി മദ്യപിച്ചു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്‌. പോലീസ് എത്തി തുടർനടപടികൾ കൈക്കൊള്ളുകയും, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

Please Join കോതമംഗലം വാർത്ത whatsapp ഗ്രൂപ്പ്..

https://chat.whatsapp.com/KCMfwa9yfXm04AbULBT4x3

You May Also Like