കോതമംഗലം : ഇന്നലെ ഉച്ചയോടുകൂടി മലയൻകീഴിന് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വന്ദനപ്പടി മുണ്ടക്കൽ ആന്റണിയുടെ മൂത്തമകൻ എഫിൻ (22) മരണമടഞ്ഞു. അപകടത്തിൽ എഫിന്റെ സഹോദരൻ ഐവാൻ (15) നും ഗുരുതരമായി പരുക്കേറ്റിരുന്നു. തലക്കും വയറിനും ഗുരുതരമായി പരുക്കേറ്റ എഫിൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടുകാണിയിൽ നിന്നും കോതമംഗലത്തേക്ക് വരുകയായിരുന്ന ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. അമ്മ സീന ആന്റണി തുരുത്തിക്കാട്ട് കുടുംബാംഗമാണ് . എഫിൻ ആന്റണിയുടെ സംസ്കാരം നാളെ (15-10 – 19 ) 3 മണിക്ക് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.
You must be logged in to post a comment Login