Connect with us

Hi, what are you looking for?

NEWS

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

കോതമംഗലം : ഇന്നലെ ഉച്ചയോടുകൂടി മലയൻകീഴിന് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വ​ന്ദ​ന​പ്പ​ടി മു​ണ്ട​ക്ക​ൽ ആ​ന്‍റ​ണി​യു​ടെ മൂത്തമകൻ എ​ഫി​ൻ (22) മരണമടഞ്ഞു. അപകടത്തിൽ എ​ഫി​ന്റെ സഹോദരൻ ഐ​വാ​ൻ (15) നും ഗുരുതരമായി പരുക്കേറ്റിരുന്നു. തലക്കും വയറിനും ഗുരുതരമായി പരുക്കേറ്റ എ​ഫി​ൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടുകാണിയിൽ നിന്നും കോതമംഗലത്തേക്ക് വരുകയായിരുന്ന ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. അമ്മ സീന ആന്റണി  തുരുത്തിക്കാട്ട് കുടുംബാംഗമാണ് . എ​ഫി​ൻ ആ​ന്‍റ​ണി​യു​ടെ സംസ്കാരം നാളെ (15-10 – 19 ) 3 മണിക്ക് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like