പെരുമ്പാവൂർ : അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കോവിഡ് 19 പ്രതിരോധ പ്രവർത്തന കാലത്ത് നടപ്പിലാക്കുന്ന മനസ് കൊണ്ട് ഒരുമിച്ച് പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി മുത്തൂറ്റ് ഫിനാൻസ് ഒരു ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ നൽകി. ഏഴായിരം മാസ്ക്കുകൾ, ആയിരം ഗ്ലൗസുകൾ, 150 സാനിറ്റൈസറുകൾ എന്നിവയാണ് നൽകിയത്. മണ്ഡലത്തിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾ, മൂന്ന് പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷൻ എന്നിവയ്ക്കാണ് ഇവ നൽകിയത്.
അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുത്തൂറ്റ് പ്രതിനിധികളായ സണ്ണി ജോസഫ്, റോണി എബ്രഹാം, ലതിക എസ്, എൻ.എ റഹിം, ടി.എ ഹസൻ, എൻ.എ ഹസൻ, മെഡിസിൻ ചലഞ്ച് കോ-ഓർഡിനേറ്റർമാരായ ഷാൻ മുഹമ്മദ്, മാത്യൂസ് കാക്കൂരൻ, അമർ മിഷാൽ എന്നിവർ പങ്കെടുത്തു.