കൊച്ചി : നടന വിസ്മയം സാക്ഷാൽ മോഹൻലാലിനെ വ്യത്യസ്ത രീതിയിൽ ചിത്രം വരച്ചു കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ് ജൂനിയർ ഡാവിഞ്ചികൾ. മൂക്ക് കൊണ്ട് സൂര്യയെ വരച്ച ഡാവിഞ്ചി സുരേഷിന്റെ മകന് ഇന്ദ്രജിത്തും, നൃത്ത ചുവടുകളോടെ കാലുകൊണ്ടു ഫഹദിനേയും വരച്ച ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വതിയും ആണ് വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന്റെ രണ്ടു ചിത്രങ്ങള്‍ വരച്ചത്. ഇത്തവണ വരക്കാനായി ഇന്ദ്രജിത്ത് തെരഞ്ഞെടുത്തത് സ്വന്തം ചുണ്ടുകള്‍ ആണ്.
കിസ് ആര്‍ട്ട് എന്ന് പറയപ്പെടുന്ന ഈ ചിത്ര രചന, കളര്‍ ചുണ്ടുകളില്തേച്ചു ബോര്‍ഡില്‍ ഉമ്മ വെച്ച് വരയ്ക്കുന്ന രീതിയാണ് . ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്തതിനു ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂര്‍ ഇതിനായി ചിലവഴിച്ചു. അശ്വതിയാകട്ടെ എല്‍ ബോ ആര്‍ട്ട് എന്നാ പേരില്‍ ഇത്തവണ കൈ മുട്ടുകള്‍ ആണ് ചിത്ര രചനയ്ക്കായി തെരഞ്ഞെടുത്തത്. പതിനഞ്ചു മണിക്കൂര്‍ സമയമെടുത്താണ് അശ്വതി മോഹൻലാലിനെ വരച്ചത്. അക്രിലിക് കളറുകള്‍ ആണ് ഇതിനായി ഉപയോഗിച്ചത്. കലകളിൽ വ്യത്യസ്തത കണ്ടെത്താനും, അവ കൊണ്ടുവരാനും,ഉള്ള താല്പര്യമാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് ഇവരെ പ്രാപ്തരക്കുന്നത്.
ഡാവിഞ്ചി ഫാമിലിയിലെ പുതു തലമുറയിലെ ഒന്പതുപേര് ഈയടുത്തിടെ നൃത്തവും വരയുമായി രംഗത്ത് വന്നിരുന്നു .വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ഇനിയും ഈ കുടുംബം മുന്നോട്ടു പോകുമെന്ന് ഇവർ അറിയിച്ചു