Connect with us

Hi, what are you looking for?

NEWS

മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ:  രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ നജിബുൾ ബിശ്വാസ് (29), സർഗാൻ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒന്നാം തീയതി പുലർച്ചെ മാറമ്പിള്ളിയിലെ മൊബൈൽ ഫോൺ ഷോറൂമിലാണ് ഇവർ മോഷണം നടത്തിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ മേൽനോട്ടത്തിൽ പ്രതേക ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണമുതലുകളുമായി നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. പകൽ ബൈക്കിലെത്തി കടയും പരിസരവും കണ്ട് വച്ച ശേഷം പുലർച്ചെ മോഷണം നടത്തുകയായിരുന്നു. നജിബുൾ ബിശ്വാസ് മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ ജോസി.എം. ജോൺസൻ, വി.രാജേന്ദ്രൻ ഏ.എസ്. ഐ അബ്ദുൾ സത്താർ, എസ്.സി.പി ഒമാരായ പി.എ.അബ്ദുൾ മനാഫ്, എ.ഐ.നാദിർഷ, എം.പി.സുബൈർ, ജീമോൻ കെ പിള്ള തുടങ്ങിയവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം:  താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CRIME

പോത്താനിക്കാട്: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേല്‍പടി കുഴിത്തൊട്ടിയില്‍ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ 29...

CRIME

മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...