Connect with us

Hi, what are you looking for?

CHUTTUVATTOM

തട്ടേക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ മന്ത്രിയുടെ അടിയന്തിര ഉത്തരവ്

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും കൈമാറി.ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനോടൊപ്പം പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന പുന്നേക്കാട് ഫോറെസ്റ്റ് സ്റ്റേഷനുംകൂടി മാറ്റിസ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എസ്റിമേറ്റ് അടിയന്തിരമായി സമർപ്പിക്കാൻ ഷിബു തെക്കുംപുറം എംഎൽഎ കോതമംഗലം ഡി എഫ് ഒ ക്ക് നിർദ്ദേശവും നൽകി.

മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുവശങ്ങളിലും വളവുകളായ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് നിലവിലെ തട്ടേക്കാട് ചെക്ക് പോസ്റ്റ്. അപകട സാഹചര്യത്തിൽ സ്ഥിതി ചെയ്യുന്ന ചെക്ക് പോസ്റ്റിൻ്റെ ഇരുമ്പ് ക്രോസ് ബാറിൽ കഴിഞ്ഞ മാസം ബൈക്ക് യാത്രികൻ തലയിടിച്ച് മറിഞ്ഞ് മരണപ്പെട്ടിരുന്നു.ചുരുളി സ്വദേശി മോൻസി ജോർജ്ജ് (49) ആണ് മരിച്ചത്. ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ദീപികയുൾപ്പെടെയുള്ള പത്രങ്ങൾ ഇവിടത്തെ അപകട സാഹചര്യം ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പ്രശ്‌നത്തിൻ്റെ ഗൗരവം പൊതു ശ്രദ്ധയാകൃഷിക്കുകയും ഷിബു തെക്കുപുറം എംഎൽഎ പ്രശ്നത്തിൽ ഇടപെടുകയും വനം മന്ത്രിക്ക് കാര്യങ്ങൾ വ്യക്തമാക്കി കത്ത് നൽകുകയും ചെയ്തു. ഇതോടെയാണ് ചെക്ക്പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അടിയന്തിര ഉത്തരവായത്.

തട്ടേക്കാട് ചെക്ക് പോസ്റ്റ് വന്യമൃഗ ശല്യം രൂക്ഷമായ പുന്നേക്കാട് പ്ലാന്റ്റേഷനിൽ മാവിൻചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് 2025 ൽ ഫാർമേഴ്‌സ് ആവയർനെസ്സ് റിവൈവൽ മൂവ്മെന്റ് (ഫാം) മുൻ ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ സർക്കാർ മുഖവിലക്കെടുത്തില്ല. നിലവിൽ തട്ടേക്കാടുള്ള ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റർ അകലെയുള്ള കുമ്പുഴ റയിഞ്ചിന് കീഴിൽ കൂവപ്പാറ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസ് ജീവനക്കാരാണ്.
ഈ ചെക്ക് പോസ്റ്റ്‌ പുന്നെക്കാട് മാവിൻഞ്ചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പുന്നെക്കാട് ഫോറസ്റ്റ് ഓഫീസിൻറ്റെ നിയന്ത്രണത്തിൽ വരുകയും, പ്ലാൻറ്റേഷനിലെ കാട്ടാന ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാനുമാകും. കൂടാതെ കൂവപ്പാറ സ്റ്റേഷനിൽ അധികം വരുന്ന ജീവനക്കാരെ പൂയംകുട്ടി മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യാമെന്ന നിർദ്ദേശം വളരെ പ്രാധാന്യത്തോടെ കാണുകയും ചെയ്തിട്ടുണ്ട്. വനം മന്ത്രിയുടെ നിർദ്ദേശപ്രകാരം മലയാറ്റൂർ ഡി എഫ് ഒ തൃശ്ശൂർ സർക്കിൽ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്കായി സക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ചീഫ് കോൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (മാനേജ്മെൻറ്റ്) ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉത്തരവിറക്കി.
ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതോടെ പുന്നെക്കാട് പ്ലാൻറ്റേക്ഷണിലൂടെ യാത്ര യാത്രചെയ്യുന്നവർക്ക് വന്യ ജീവി ശല്യവും, കീരംപാറ പഞ്ചായത്തിലെ വന്യമൃഗ ശല്യവും ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

error: Content is protected !!