കോതമംഗലം : താലൂക്കിലെ ആദ്യ മുസ്ലിം ദേവാലയമായ കുറ്റിലഞ്ഞി മേതല മുഹിയുദ്ദീൻ ജുമാമസ്ജിദ് വഖഫ് ബോർഡ് ഏറ്റെടുത്ത് ഇന്ററിം മുത്തവല്ലിയെ നിയമിച്ച് ഉത്തരവായി. ഇതിനെതുടർന്ന് അഡ്വ. ഹസീം ഖാൻ മുത്തവല്ലിയായി ചുമതലയേറ്റു.
പള്ളിയിൽ തുടർന്ന് വന്ന താൽക്കാലിക ഭരണസമിതി അനധികൃതമായി തുടരുന്നതാണെന്നും മുവാറ്റുപുഴ മുൻസിഫ് കോടതിയുടെയും സബ് കോടതിയുടെയും വിധികൾ പ്രകാരം ഭരണസമിതിക്ക് നിയമ പിൻബലം ഇല്ലെന്നും കണ്ടെത്തിയതിനെതുടർന്നാണ് വഖഫ് ബോർഡ് പള്ളി ഏറ്റെടുത്തത്.
ഭരണതർക്കവുമായി ബന്ധപ്പെട്ട് കോതമംഗലം മുൻസിഫ് കോടതി, ഹൈകോടതി, കോഴിക്കോട് വഖഫ് ട്രിബൂണൽ എന്നിവിടങ്ങളിൽ നിലനിൽക്കുന്ന കേസുകളിൽ തീർപ്പാകുന്നത് വരെ ഇന്ററിം മുതവല്ലി തുടരുമെന്ന് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു