Connect with us

Hi, what are you looking for?

NEWS

ബ്ലഡ് കമ്പോണന്റ് സെപ്പറേറ്റർ യൂണിറ്റിന്റെ കൂദാശ കർമ്മം നിർവഹിച്ചു.

കോതമംഗലം:- കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്ലഡ് കമ്പോണന്റ് സെപ്പറേറ്റർ യൂണിറ്റിന്റെ കൂദാശ കർമ്മം നിർവഹിച്ചു. റോട്ടറി ക്ലബിന്റെ ഗ്ലോബൽ ഗ്രാന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.

etax

എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദ്ദേശങ്ങളെയും ഇടുക്കി ജില്ലയിലേയും രോഗികൾക്ക് രക്തമോ അനുബന്ധ ഘടകങ്ങളോ ആവശ്യമായി വന്നാൽ തൊടുപുഴ, എറണാകുളം എന്നി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് ശാശ്വാതമായ ഒരു പരിഹാരമായിരിക്കുന്നത്. രോഗികളുടെ രോഗവസ്ഥക്ക് അനുസൃതമായി, യുക്തിസഹമായ രക്തത്തിന്റെ ഉപയോഗത്തിനായി, രക്ത ഘടകങ്ങളെ വേർതിരിച്ച് ലഭിമാക്കുന്നതിന് വേണ്ട അത്യാധുനിക ഉപകരങ്ങളാണ് യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, പാക്ക്ഡ് ആർ.ബി.സി, കൃയോപ്രസിപ്പിറ്റേറ്റ് എന്നി രക്ത ഘടകങ്ങളും ലഭ്യമാണ്. പകർച്ച പനി, ഡങ്കുപ്പനി, ഡയാലിസ് രോഗികൾക്ക് എന്നിവർക്ക് ഏറെ പ്രയോജനകരമായിരിക്കുകയാണ് പുതിയ സംവിധാനം.

കോതമംഗലം മർതോമ ചെറിയ പള്ളി വികാരി. ഫാ.ജോസ് പരത്തുവയലിൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ.ബിജു അരീക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ആശുപത്രി സെക്രട്ടറി അഡ്വ. C. I ബേബി, വൈസ് പ്രസിഡൻറ് ജോമോൻ മാത്യു പാലക്കാടൻ, ട്രഷറാർ എൽദോസ് പി.പി, MBITS കോളേജ് സെക്രട്ടറി .ബിനു കൈപ്പിള്ളിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.റോബിൻ ജോർജ്ജ്, മെഡിക്കൽ സൂപ്രണ്ട് ജോർജ്ജ് എബ്രാഹം, അഡ്മിനിസ്ട്രേറ്റർ ലിമി എബ്രാഹം, ആശുപത്രി ബോർഡ്‌ അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...