Connect with us

Hi, what are you looking for?

NEWS

കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു.

കോതമംഗലം : ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച “മതമൈത്രി സംരക്ഷണ സമിതി ” വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു.  ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി – ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക – സാമൂഹിക സംഘടനകളടങ്ങുന്ന ഈ സമതി തീരുമാനിച്ചു. നവംബർ 1 വെള്ളിയാഴ്ച രാവിലെ 9 ന് പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിക്കും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരും ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളും, സാമുദായിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം കോതമംഗലം രൂപതാദ്ധ്യക്ഷൻ അഭി.ജോർജ്ജ് മoത്തിക്കണ്ടത്തിൽ തിരുമേനി ഉദ്ഘാടനം ചെയ്യും. നവംബർ 2, 3, 4, തീയതികളിൽ മതമൈത്രി -ദേശ സംരക്ഷണ രഥയാത്ര നടത്തുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ മുതലായവർക്കു നൽകുന്നതിനായി ഭീമ ഹർജിയും തയ്യാറാക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...