Connect with us

Hi, what are you looking for?

CHUTTUVATTOM

മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമവും യൂണിഫോം വിതരണവും നടന്നു.

കോതമംഗലം : മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ 1996 SSLC ബാച്ചിലേയും,2006 (X D) ബാച്ചിലേയും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമവും യൂണിഫോം വിതരണവും ആന്റണി ജോൺ എം എൽ എ  ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ അദ്ധ്യക്ഷനായി.പൂർവ്വ വിദ്യാർത്ഥികൾക്കു വേണ്ടി സ്കൂളിലേക്കുള്ള സഹായ നിധി ആന്റണി ജോൺ എം എൽ എ ഹെഡ്മിസ്ട്രസ് ശ്രീമതി സോമി പി മാത്യുവിന് കൈമാറി.

പ്രിൻസിപ്പൽ ഫാ. പി ഓ പൗലോസ്,മുൻ പ്രധാനദ്ധ്യാപകരായ പി പി എൽസി,ആനി ചാക്കോ,ഷൈബി കെ എബ്രാഹാം,മുൻ അദ്ധ്യാപകരായ സി കെ അലക്സാണ്ടർ,ജെസി വർഗീസ്,പി ടി എ പ്രസിഡന്റ് പി കെ സോമൻ,സ്റ്റാഫ് സെക്രട്ടറി ബിന്ദു വർഗീസ്,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഷെമീർ മുഹമ്മദ്,അജ്മി എം എ,അബ്ദുള്ള എസ് എസ്,ഷിയാസ് പി എച്ച് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

You May Also Like