കോതമംഗലം : മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് 14- മത് ബി എസ്. സി. നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. യോഗത്തിന്റെ ഉത്ഹാടനം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
അസോസിയേഷൻ ട്രഷറർ പി. പി. എൽദോസ്, പ്രിൻസിപ്പൽ ഡോ. സെല്ലിയാമ്മ കുരുവിള, വൈസ് പ്രിൻസിപ്പൽ ഐറിൻ സി. പൗലോസ്, അഡ്മിനിസ്ട്രേറ്റർ സോനാ ജോസ്, നഴ്സിംഗ് സൂപ്രണ്ട് ഫെമി എൽദോസ്, നഴ്സിംഗ് സ്കൂൾ വൈസ് പ്രിൻസിപ്പൽ സിബി കുര്യാക്കോസ്, പി. റ്റി. എ. പ്രസിഡന്റ് വി. വി. ആന്റണി, അസിസ്റ്റന്റ് പ്രൊഫസർമാരായ മേരി ഏലിസബേത് ജോൺ, നോബിൾ കുരുവിള, വിദ്യാർത്ഥി പ്രതിനിധി ബിന്റാ ബിനോയ് എന്നിവർ പ്രസംഗിച്ചു.