Connect with us

Hi, what are you looking for?

AUTOMOBILE

മഹിന്ദ്ര ക്ലബ് ചലഞ്ചിൽ മിന്നും താരമായി കോതമംഗലം സ്വദേശി അതുൽ തോമസ്.

ബാംഗ്ലൂർ : ഭൂതത്താൻകെട്ട് ഓഫ് റോഡ് മത്സരങ്ങളിലൂടെ പുതിയ കാലത്തിന്റെ മാറ്റങ്ങളും , ഓഫ് റോഡ് വാഹനങ്ങളുടെ കഴിവുകളും അടുത്തറിയാൻ സാധിച്ചവരാണ് കോതമംഗലം നിവാസികൾ. അവരിൽ ഒരാളായി വന്ന ഒരു യുവാവ് ഇപ്പോൾ ഇന്ത്യയിൽ അറിയപ്പെടുന്ന ഓഫ് റോഡ് ഡ്രൈവർ ആയി മാറിയിരിക്കയാണ്.

കോതമംഗലം മുനിസിപ്പൽ കൗൺസിലർ കെ വി തോമസിന്റെ മകൻ അതുൽ തോമസ് ആണ് ഇപ്പോൾ മിക്ക ഓഫ് റോഡ് ചലഞ്ചുകളിലേയും വിജയിയായി മാറുന്നത്.

 

കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ അവസാനിച്ച ഓൾ ഇന്ത്യ ലെവൽ മഹിന്ദ്ര ക്ലബ് മത്സരത്തിലും വിന്നിക്കൊടി പാറിച്ചത് നമ്മുടെ നാട്ടുകാരൻ പങ്കെടുത്ത ടീം ആണ്. രാജ്യത്തെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരം മഹീന്ദ്രയാണ് സംഘടിപ്പിച്ചത്. 15 ക്ലബ്ബുകൾ പങ്കെടുത്ത മത്സരത്തിൽ വയനാട് ജീപ്പേർസ് എന്ന ക്ലബിന് വേണ്ടിയാണ് അതുൽ അടങ്ങുന്ന ആറ് മെമ്പർമാർ മത്സരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like