Connect with us

Hi, what are you looking for?

NEWS

സന്തോഷ്ട്രോഫി കേരള ഫുട്ബോൾ ടീം സഹപരിശീലകനായി എംഎ കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി

കോതമംഗലം : 2024-25 വർഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സംസ്ഥാന ടീമിന്റെ പരിശീലകരായി
തൃശൂർ സ്വദേശിയും,മംഗലാപുരം യെനെപോയ യൂണിവേഴ്സിറ്റി യുടെയും,ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പരിശീലകനുമായ
ബിബി തോമസിനേയും , സഹ പരിശീലകനായി പ്രൊഫ. ഹാരി ബെന്നിയേയും കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു.
സെപ്റ്റംബറിൽ പാലായിൽ വച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും, മറ്റു സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ അണിനിരത്തി കൊണ്ടായിരിക്കും ഈ വർഷത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം തിരഞ്ഞെടുപ്പ്.

ഇത് രണ്ടാം തവണയാണ് ഹാരി ബെന്നിയെ സംസ്ഥാന സീനിയർ ടീമിന്റെ സഹപരിശീലകനായി നിയോഗിക്കുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം മേധാവിയാണ് പ്രൊഫ.ഹാരി ബെന്നി. കഴിഞ്ഞവർഷം നടന്ന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ ഫൈനലിൽ എത്തിക്കുകയും ടീം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഐ ലീഗ് തേർഡ് ഡിവിഷനിലേക്ക് യോഗ്യത നേടുകയും ചെയ്തത് ഹാരിയുടെ പരിശീലന മികവിലായിരുന്നു . കൂടാതെ എം ജി സർവകലാശാല ഫുട്ബോൾ ടീമിനെ ദേശീയതലത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കുകയും ചെയ്തു. എം ജി സർവ്വകലാശാല ചരിത്രത്തിൽ ആദ്യമായി ദേശീയ കിരീടം ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പ് നേട്ടത്തിലൂടെ കൈവരിക്കുമ്പോൾ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഇദ്ദേഹം . ഇതിനോടകം തന്നെ ഫുട്ബോൾ പരിശീലകർക്കായുള്ള ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ബി ലൈസൻസ് സർട്ടിഫിക്കറ്റുകളും, ഗോൾകീപ്പിംഗ് പരിശീലകനായി ലെവൽ- 2 സർട്ടിഫിക്കറ്റുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

2018 മുതൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനെ പ്രൊഫഷണൽ ലീഗിലേക്ക് എത്തിക്കുന്നതിലും കോതമംഗലത്തിന്റെ മണ്ണിൽ പ്രൊഫഷണൽ ഫുട്ബോളിന് തുടക്കം കുറിക്കുന്നതിലും പ്രൊഫ. ഹാരി ബെന്നി എന്ന നാൽപതുകാരന്റെ പങ്ക് വളരെ വലുതാണ്. കോതമംഗലം മാർ ബേസിൽ സ്കൂളിലെ ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച ഇദ്ദേഹം തുടർന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും, യൂണിവേഴ്സിറ്റി മത്സരങ്ങളിലും, ദേശീയ മത്സരങ്ങളിലും കുപ്പായം അണിഞ്ഞിട്ടുണ്ട്.
2014 ലാണ് കോതമംഗലം എം.എ കോളേജിൽ കായിക അധ്യാപകനായി പ്രവേശിക്കുന്നത്. 2017 മുതലുള്ള കാലയളവിൽ എം. എ ഫുട്ബോൾ അക്കാദമിയുടെ ഉദയവും കോതമംഗലത്തിന് സ്വന്തമായ ഒരു പ്രൊഫഷണൽ ക്ലബ്ബും വളർത്തിയെടുക്കുകയും കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോളേജ് ടീമിനെ പ്രൊഫഷണൽ ലീഗിൽ എത്തിക്കുകയും, തുടർന്ന് മൂന്നുവർഷക്കാലം അതിൽ മികച്ച മുന്നേറ്റം നടത്തുവാനും എം എ ഫുട്ബോൾ അക്കാദമിക്ക് സാധിച്ചു. ഈ കാലയളവിൽ നിരവധി താരങ്ങൾ ഈ പരിശീലന കളരിയിൽ നിന്നും കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ക്ലബ്ബുകളിലേക്ക് ചേക്കേറുവാൻ അത് കാരണമായി തീർന്നു.
തന്റെ നേട്ടങ്ങൾക്കും വളർച്ചയ്ക്കും എന്നും സുപ്രധാനമായ പങ്കു വഹിച്ചത് എം എ കോളേജ് ആണെന്ന് ഹാരി സാക്ഷ്യപ്പെടുത്തുന്നു.
പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുബംഗാമാണ്. ഭാര്യ വിനീത. മക്കൾ :ഹെവിൻ, ഹന്ന

You May Also Like

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

പെരുമ്പാവൂര്‍: പട്ടികജാതിവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പണികഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മുടിക്കല്‍ യുപി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പ്രവര്‍ത്തനം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരിയാര്‍വാലി മുടിക്കല്‍ കനാലില്‍ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിക്കവല, ലക്ഷംവീട്, മാവിന്‍ചുവട്, സൗഹൃദ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ഏക ആശ്രയം ഈ കനാലാണ്. പെരിയാര്‍വാലി അധികൃതരുടെ അനാസ്ഥകൊണ്ട് ഈ കനാലില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് പഴയിടത്ത് (കൊച്ച് മാക്കിയിൽ) ലിജു ഫിലിപ്പ് (55) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് തലക്കോട് വി. മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ : ആനി കോതമംഗലം തച്ചമറ്റം കുടുംബാഗം...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

CHUTTUVATTOM

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട്...

CHUTTUVATTOM

കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ഉന്നതിയിൽ ആണ്‍ സുഹൃത്തിൻ്റെ മരണത്തെ തുടര്‍ന്ന് 19 കാരി ജീവനൊടുക്കി. എളംബ്ലാശ്ശേരി ഊരില്‍ പരേതയായ ലക്ഷ്മിയുടെ മകള്‍ അമൃതയെ (19) ആണ് വീടിന് അര കിലോമീറ്റര്‍ മാറി മറ്റൊരു...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

error: Content is protected !!