Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ പ്ലാസ്റ്റിക് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് , നേച്ചർ ക്ലബ് , സയൻസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിരുദ്ധ വാരാചരണമായ ” പ്ലാസ്റ്റിക് പൊളിയല്ല – നോ പ്ലാസ്റ്റിക് ക്യാമ്പയിനോടനുബന്ധിച്ചു ” പ്ലാസ്റ്റിക്കും കേരളത്തിലെ പ്രകൃതി നേരിടുന്ന പ്രശ്നങ്ങളും “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . മുവാറ്റുപുഴ നിർമല കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകനായ ഡോ . ജിജി കെ ജോസഫ് സെമിനാർ നയിച്ചു . എം. എ.കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷത വഹിച്ചു . എൻ എസ് എസ് പ്രേഗ്രാം ഓഫീസർമാരായ ഡോ. അൽഫോൻസ സി എ , ഡോ. എൽദോസ് എ വൈ , നേച്ചർ ക്ലബ് കോ. ഓർഡിനേറ്റർ ഡോ. മേരിമോൾ മൂത്തേടൻ , സയൻസ് ഫോറം കോ ഓർഡിനേറ്റർ ഡോ. ദീപ എസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു .

You May Also Like