Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിക്കുകയാണെന്ന് മന്ത്രി എം.എൽ.എയോട്.

 

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ  കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ആൻ്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുകൂലമായ റിപ്പോർട്ട് എംഎൽഎ ബഹു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കോളേജിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ B3/518/2017 നമ്പർ ഫയലിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ  ആവശ്യപ്പെട്ടു. 16 ലധികം ആദിവാസി ഊരുകൾ ഉൾക്കൊള്ളുന്നതും കോതമംഗലം മണ്ഡലത്തിലെ പിന്നാക്ക പ്രദേശവും ആയ കുട്ടമ്പുഴയിൽ പ്രദേശത്തിൻ്റെ  പ്രത്യേകതകൾ കൂടി ചൂണ്ടിക്കാണിച്ചാണ് കുട്ടമ്പുഴയിൽ സർക്കാർ കോളേജ് വേഗത്തിൽ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്.

കോളേജിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ തുടർ നടപടികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഫയൽ ജലവിഭവ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സ്ഥല ലഭ്യത,സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വസ്തുതകൾ കണക്കിലെടുത്ത് ഇക്കാര്യം പരിഗണിക്കുമെന്നും ബഹു മന്ത്രി നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!