Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് തല പ്രവേശന ഉത്സവം കുറ്റിയാം ചാൽ ഗവ.എൽ.പി.സ്കൂളിൽ നടന്നു

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് തല പ്രവേശന ഉത്സവം കുറ്റിയാം ചാൽ ഗവ.എൽ.പി.സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം മേരി കുര്യാക്കോസ് അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ള കയ്യൻ ഉദ്ഘാടനം നിർവഹിച്ചു
.ഹെഡ്മാസ്റ്റർ എം നിയാസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർമാരായ രേഖ രാജു ,ജോഷി പൊട്ടയ്ക്കൽ ,മുൻ പഞ്ചായത്ത് പ്രസിഡൻറ് സി ജെ എൽദോസ് , BRC ട്രെയിനർ സിന്ധു ടീച്ചർ, ശ്രീ ശിവൻ ആലുങ്കൽ , പൂത്തോട്ട ലോ കോളേജ് ലെക്ചർ ശ്രീമതി രജിത, MPTA പ്രസിഡൻറ് ശ്രീമതി ജിറ്റ ജീൻ,പിടിഎ വൈസ് പ്രസിഡൻറ് വിനു പി.എ എന്നിവർ ആശംസകൾ നേർന്നു.നവാഗതരായ കുട്ടികൾക്ക് ബാഗ് ,യൂണിഫോം എന്നിവ വിതരണം ചെയ്തു.പി. ടി. എ പ്രസിഡൻറ് സുനിൽ പി കെ കെ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

You May Also Like