Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് വ്യാപനത്തെ തുടർന്ന് കുറുപ്പംപടി ടൗൺ 7 ദിവസത്തേക്ക് അടയ്ക്കാൻ നിർദേശം.

കുറുപ്പംപടി : കുറുപ്പംപടിയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19 പോസിറ്റീവ് കേസുകൾ കൂടി വരുന്നത് പരിഗണിച്ച് കുറുപ്പംപടി ടൗൺ മേഖലയിലെ പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ ഒഴികെ ഉള്ള വ്യാപാര സ്ഥാപനങ്ങൾ നാളെ(September 12) മുതൽ 7 ദിവസത്തേക്ക് അടച്ചിടുവാൻ പഞ്ചായത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്തിൽ ആകെ 68 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വളയൻചിറങ്ങര, കുപ്പംപടി മേഖലകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.  രണ്ടു ദിവസത്തിനിടെ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  കർശന നടപടികളിലൂടെ രോഗവ്യാപനം ചെറുക്കാനാകുമെന്ന് രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ജോയ് വെള്ളാഞ്ഞിയിൽ പറഞ്ഞു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...