- ജെറിൽ ജോസ് കോട്ടപ്പടി
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഒരുമയുടെ കുടുംബ സംഗമവും, നിർധരായിട്ടുള്ള ആളുകൾക്കു മെഡിക്കൽ റിലീഫ് കാർഡ് വിതരണവും നടത്തി. കഴിഞ്ഞ നാലു വർഷകാലമായി ഒരുമ കോട്ടപ്പടിയിൽ മെഡിക്കൽ റിലീഫ് കാർഡും സൗജന്യ കുടിവെള്ള വിതരണവും മുടക്കം കൂടാതെ നടത്തി വരുന്നുണ്ട്. കൊവിഡ് കാലത്തും പ്രളയ സമയത്തും ഒരുമയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമായിരുന്നെന്നു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച മിനി ഗോപി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം ബഷീർ, വാർഡ് മെമ്പർമാരായ സന്തോഷ് അയ്യപ്പൻ, ഷിജി ചന്ദ്രൻ, നിതിൻ മോഹൻ, ബിജി. പി. ഐസക്, ഷിഹാബ് അബറാരി, സിപിഎം ലോക്കൽ സെക്രട്ടറി റ്റി. എം വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് കണ്ണോത്ത്കുടി, മുജീബ് എ. എസ്, അജാസ് കെ. എം, അമീർ പാറെക്കാട്ട്, അജാസ് തേളായിൽ എന്നിവർ സംസാരിച്ചു.
ചിത്രം : ഒരുമയുടെ കുടുംബസംഗമവും റിലീഫ് കാർഡ് വിതരണവും കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.