Connect with us

Hi, what are you looking for?

NEWS

മരം വീണു വഴി അടഞ്ഞു ; യുവാവിന് വീട്ടിൽ ദാരുണ അന്ത്യം.

കോതമംഗലം : മരം വീണു വഴിയടഞ്ഞതിനാൽ യുവാവ് വീടിനുള്ളിൽ രക്തം ശർദിച്ചു മരിച്ചു. കോട്ടപ്പടി പഞ്ചായത്തിൽ കൂവകണ്ടത്തു താമസിക്കുന്ന പാലിയേത്തറ ജോമോൻ പി. ജെ (41)ആണ് ദാരുണമായി വീടിനുള്ളിൽ മരിച്ചത്. വീടിനുള്ളിൽ അവശനിലയിൽ കിടന്ന് ജോമോൻ മണിക്കൂറോളം വാഹനം കിട്ടാതെ ചോര ഛർദ്ദിച്ചു കിടന്നു. വാർഡ് മെമ്പർ സന്തോഷ് അയ്യപ്പന്റെ നേതൃത്വത്തിൽ റോഡിൽ വീണുകിടന്ന മരം വെട്ടി മാറ്റി വീട്ടിലെത്തുമ്പോഴേക്കും ജോമോൻ മരിച്ചു കഴിഞ്ഞു. വനത്തിനോട് ചേർന്നുള്ള റോഡ് ആയതിനാൽ പലപ്പോഴും മരങ്ങൾ വീണ് തടസ്സമുണ്ടാക്കുന്ന പതിവാണ്.

നിരന്തരമായുള്ള ആന ശല്യം ഉള്ള സ്ഥലമായതിനാൽ അത്യാവശ്യ സാഹചര്യത്തിൽ എത്തിച്ചേരുക വലിയ ദുഷകരമാണെന്ന് വാർഡ് മെമ്പർ സന്തോഷ്‌ അയ്യപ്പൻ പറഞ്ഞു. അർബുത രോഗിയായ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്നത് ആണ് ജോമോന്റെ കുടുംബം. മൃതുദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!