കോതമംഗലം : മരം വീണു വഴിയടഞ്ഞതിനാൽ യുവാവ് വീടിനുള്ളിൽ രക്തം ശർദിച്ചു മരിച്ചു. കോട്ടപ്പടി പഞ്ചായത്തിൽ കൂവകണ്ടത്തു താമസിക്കുന്ന പാലിയേത്തറ ജോമോൻ പി. ജെ (41)ആണ് ദാരുണമായി വീടിനുള്ളിൽ മരിച്ചത്. വീടിനുള്ളിൽ അവശനിലയിൽ കിടന്ന് ജോമോൻ മണിക്കൂറോളം വാഹനം കിട്ടാതെ ചോര ഛർദ്ദിച്ചു കിടന്നു. വാർഡ് മെമ്പർ സന്തോഷ് അയ്യപ്പന്റെ നേതൃത്വത്തിൽ റോഡിൽ വീണുകിടന്ന മരം വെട്ടി മാറ്റി വീട്ടിലെത്തുമ്പോഴേക്കും ജോമോൻ മരിച്ചു കഴിഞ്ഞു. വനത്തിനോട് ചേർന്നുള്ള റോഡ് ആയതിനാൽ പലപ്പോഴും മരങ്ങൾ വീണ് തടസ്സമുണ്ടാക്കുന്ന പതിവാണ്.
നിരന്തരമായുള്ള ആന ശല്യം ഉള്ള സ്ഥലമായതിനാൽ അത്യാവശ്യ സാഹചര്യത്തിൽ എത്തിച്ചേരുക വലിയ ദുഷകരമാണെന്ന് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ പറഞ്ഞു. അർബുത രോഗിയായ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്നത് ആണ് ജോമോന്റെ കുടുംബം. മൃതുദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.