Connect with us

Hi, what are you looking for?

NEWS

പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിന്നും ആന്റണി ജോൺ എം.എൽ.എക്ക് വരുമാനം; “എന്റെ വക 1 രൂപ” മണിയോഡർ അയച്ചു കൊണ്ട് യുവാവ്.

  • ജെറിൽ ജോസ് കോട്ടപ്പടി

കോട്ടപ്പടി : ഊരംകുഴി -കണ്ണക്കട റോഡ് പണി വൈകുന്നതുമായി ബന്ധപ്പെട്ടു ആന്റണി ജോൺ എം. എൽ. എ ക്ക് ഒരു രൂപ മണിയോഡർ അയച്ചു കൊണ്ട് യുവാവ്. കോട്ടപ്പടി പ്ലാമുടിയിൽ താമസിക്കുന്ന വിമൽ തേക്കുംകൂടി എന്ന യുവാവാണ് ഒരു രൂപ മണിയോഡർ അയച്ചുകൊണ്ട് പ്രതിഷേധിച്ചത്. മൂന്നു വർഷത്തിലധികമായ റോഡ് പണി ഇതുവരെ പൂർണ്ണമായിട്ടില്ല, പ്ലാമുടി കല്ലുമല കയറ്റത്തിൽ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനോ റോഡിന് വീതികൂട്ടി ടാർ ചെയ്യുവാനോ അധികൃതർ തയ്യാറായിട്ടില്ല. മൂന്ന് വർഷമായി തുടരുന്ന ദുരിതത്തിന്റെ പ്രതിഷേധമായിട്ടാണ് യുവാവ് ഒരു രൂപ കോതമംഗലം എം.എൽ.എക്ക് അയച്ചുകൊടുത്തിരിക്കുന്നത്.

കോതമംഗലത്തെ സ്വപ്ന പ്രൊജക്ടായ ഈ കിഫ്‌ബി പ്രൊജക്റ്റ്‌ പല വകുപ്പുകളിലും വകുപ്പുകളുടെയും ഒത്തിണക്കമില്ലായ്മയാണ് വൈകുന്നതിൽ പ്രധാനകാരണമായി നാട്ടുകാർ ആരോപിക്കുന്നത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിനെയും ഏകോപനമില്ലായ്മയാണ് കല്ലുമല കയറ്റത്തിന് ഭീതി കൂടാതെ ഇന്നും അവിടെ നിന്നും താമസക്കാർ ഒഴിഞ്ഞു പോകാത്തത്. വരുംദിവസങ്ങളിൽ കൂടുതൽ നാട്ടുകാർ എം.എൽ.എ ക്ക് ഒരു രൂപ മണിയോഡർ അയച്ചു കൊണ്ട് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.

 

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!