Connect with us

Hi, what are you looking for?

NEWS

മാസങ്ങളായി വൃത്തിഹീനമായ അവസ്ഥയിൽ കോട്ടപ്പടിയിലെ ശൗചാലയം : ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായി യുവാവ്‌.

 

കോട്ടപ്പടി: മാസങ്ങൾക്ക് മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി നവീകരിച്ച കോട്ടപ്പടി ചേറങ്ങാനാൽ കവലയിൽ ഉള്ള ശൗചാലയം ഉപയോഗ ശൂന്യമായ അവസ്ഥയിൽ ആയിരുന്നു. കക്കൂസ് കെട്ടിടം പെയിന്റ് അടിക്കുകയും പുതിയ ആകർഷകമായ ബോർഡ് സ്ഥാപിക്കുകയും ചെയ്തതല്ലാതെ ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ശൗചാലയത്തിന് അകത്തളത്ത് നവീകരണം നടത്താതിരിക്കുകയും വൃത്തിഹീനമായി കിടക്കുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകൾ നിരവധി ആവശ്യങ്ങൾക്കായി എത്തുന്ന പ്രധാന കവലയാണ് കോട്ടപ്പടി ചേറങ്ങനാൽ കവല. പഞ്ചായത്ത് ഓഫീസ് , പോലീസ് സ്റ്റേഷൻ , വില്ലേജ് ഓഫീസ് , ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ എത്തുന്നവർ കടകളിലെ ജീവനക്കാർ എന്നിവർ അത്യാവശ്യ പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്ന പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ ആണ് വൃത്തിഹീനമായി കിടന്നിരുന്നത്.

നിരവധി ആളുകൾ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള തുടർനടപടികൾ വൈകിയതിനെ തുടർന്ന് കോട്ടപ്പടി സ്വദേശിയും പൊതുപ്രവർത്തകനുമായ ബിനിൽ യൽദോ അലക്കരയിൽ എന്ന യുവാവ് സ്വാമേധയാ മുന്നിട്ടിറങ്ങി കക്കൂസ് വൃത്തിയാക്കുകയായിരുന്നു. ടോയ്ലറ്റിലേക്ക് ആവശ്യമായ ബക്കറ്റും കപ്പും മറ്റ് ശുചീകരണ സാമഗ്രികളും കൂടി ഒരുക്കിയാണ് യുവാവ് തന്റെ പ്രതിഷേധം അറിയിച്ചത്.

സാംക്രമിക അസുഖങ്ങളും പകർച്ച വ്യാധികളും അനിയന്ത്രിതമായി പെരുകുന്ന ഈ മഴക്കാലത്ത് നാട്ടുകാർക്ക് വേണ്ടി കരുതൽ നടപടി സ്വീകരിക്കുന്നതിൽ നേതൃത്വം കൊടുക്കുക മാത്രമാണ് താൻ കൈക്കൊണ്ടിരിക്കുന്നത് എന്നും ഇനിയുള്ള കംഫർട്ട് സ്റ്റേഷൻ്റെ സുഖമമായ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെളിച്ചം, കാര്യക്ഷമായ ഡ്രെയിനേജ്, പ്രോപ്പർ വേയ്സ്റ്റ് മാനേജ്മെൻ്റ്, വെൻ്റിലേഷൻ തുടങ്ങിയ സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബിനിൽ കോതമംഗലം വാർത്തയോട് വ്യകത്മാക്കി.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...