Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം, അടിയന്തരമായി ചികിത്സ ധനസഹായം ലഭ്യമാക്കണമെന്ന് അഡ്വ. റോണി മാത്യു.

കോട്ടപ്പടി:  കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം. രാവിലെ റബ്ബർ ടാപ്പ് ചെയ്യുവാൻ ഇറങ്ങിയ തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാവേലിയിൽ ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവം ഞെട്ടലുളവാക്കി. നിലവിൽ, കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ചികിത്സ ചിലവുകൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അടിയന്തിര ധനസഹായം അനുവദിക്കണം എന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. റോണി മാത്യു ആവശ്യപ്പെട്ടു.

രാവിലെ 6.30 ന് ആയിരുന്നു സംഭവം.
ടാപ്പിംഗ് ജോലിക്കിടെ ആന പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. പുളിമൂടൻ വീട്ടിൽ എജു വിനെയാണ് കാട്ടാന അക്രമിച്ചത്. തുമ്പി കൊണ്ട് എജുവിവിനെ വലിച്ചെറിഞ്ഞ ആന നിലത്തിട്ട് ആക്രമിക്കുകയായിരുന്നു. ഉരുണ്ടുരുണ്ട് മാറി തലനാരിഴക്കാണ് എജു രക്ഷപെട്ടത്. എജുവിന്റെ കൈക്കും അരയ്ക്ക് കീഴെ രണ്ട് കാലുകൾക്കും പരിക്കുണ്ട് കൂടാതെ ഇടത് കാലിൻ്റെ ലിഗമെൻ്റിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...