Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ ഈ രാജ്യങ്ങളില്‍ നിന്നും വന്ന 95 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 2/3/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 295

• ഉറവിടമറിയാത്തവർ – 3

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കളമശ്ശേരി – 18
• തൃപ്പൂണിത്തുറ – 13
• ചേരാനല്ലൂർ – 11
• രായമംഗലം – 9
• ആലങ്ങാട് – 8
• എളംകുന്നപ്പുഴ – 8
• ഒക്കൽ – 8
• കാഞ്ഞൂർ – 8
• മുളന്തുരുത്തി – 8
• കലൂർ – 7
• തൃക്കാക്കര – 7
• പെരുമ്പാവൂർ – 7
• കോട്ടുവള്ളി – 6
• നോർത്തുപറവൂർ – 6
• പുത്തൻവേലിക്കര – 6
• മരട് – 6
• വരാപ്പുഴ – 6
• ഉദയംപേരൂർ – 5
• വെങ്ങോല – 5
• ഏലൂർ – 4
• ഏഴിക്കര – 4
• കീഴ്മാട് – 4
• ചിറ്റാറ്റുകര – 4
• വടക്കേക്കര – 4
• വടവുകോട് – 4
• വേങ്ങൂർ – 4
• അതിഥി തൊഴിലാളി – 1

നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആമ്പല്ലൂർ, ആവോലി, ഇടപ്പള്ളി, കവളങ്ങാട്, നായരമ്പലം, നെല്ലിക്കുഴി, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, മഞ്ഞപ്ര, മഴുവന്നൂർ, വാരപ്പെട്ടി, ആയവന, എടക്കാട്ടുവയൽ, എളമക്കര, കുമ്പളം, കോട്ടപ്പടി, കോതമംഗലം, ചൂർണ്ണിക്കര, ഞാറക്കൽ, തിരുവാണിയൂർ, പാലാരിവട്ടം, പിണ്ടിമന, ഫോർട്ട് കൊച്ചി, മഞ്ഞള്ളൂർ, മാറാടി, അങ്കമാലി, ആരക്കുഴ, ഇടക്കൊച്ചി, എറണാകുളം നോർത്ത്, എറണാകുളം, സൗത്ത്, കടവന്ത്ര, കടുങ്ങല്ലൂർ, കരുമാലൂർ, കല്ലൂർക്കാട്, കാലടി, കിഴക്കമ്പലം, കുട്ടമ്പുഴ, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, കൂത്താട്ടുകുളം, കൂവപ്പടി, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, തേവര, തോപ്പുംപടി, നെടുമ്പാശ്ശേരി, പാമ്പാകുട, പായിപ്ര, പാലക്കുഴ, പിറവം, പുതുക്കലവട്ടം, പൂണിത്തുറ, പോണേക്കര, മട്ടാഞ്ചേരി, മുടക്കുഴ, മുണ്ടംവേലി, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം.

• ഇന്ന് 470 പേർ രോഗ മുക്തി നേടി.

• ഇന്ന് 2040 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2435 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24245 ആണ്.

• ഇന്ന് 41 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 116 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8109 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 32
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 9
• പി വി എസ് – 58
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 3
• സഞ്ജീവനി – 3
• സിയാൽ- 36
• സ്വകാര്യ ആശുപത്രികൾ – 345
• എഫ് എൽ റ്റി സികൾ – 131
• എസ് എൽ റ്റി സി കൾ- 131
• വീടുകൾ- 7347

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8415 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7562 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 234 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 119 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലത്തിൽ 4869 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!