Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരം ഹർത്താൽ പ്രതീതിയിൽ ; ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ

കോതമംഗലം : കോതമംഗലത്തു ഉച്ചയ്ക്ക് ശേഷം ഹർത്താൽ.  കോതമംഗലത്തിന്റെ പ്രകാശമായ ചെറിയപള്ളി പിടിച്ചെടുത്ത് കോതമംഗലത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ അടക്കുന്നത്. ചെറിയ പള്ളിയുടെ വിശ്വാസത്തോട് ഐക്യം പ്രഖാപിച്ചുകൊണ്ടും പിന്തുണ കൊടുത്തുകൊണ്ടും കോതമംഗലത്തെ സ്വകാര്യ ബസുകൾ സർവീസ് ഉച്ചകഴിഞ്ഞു താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വ്യാപാരി അസോസിയേഷൻ കോതമംഗലത്തു ഹർത്താൽ പ്രഖ്യാപിച്ചശേഷം പ്രകടനമായി പള്ളിയിലേക്ക് പോകുകയും ചെയ്‌തു. ചെറിയ പള്ളിയുടെ സംരക്ഷണം നാനാജാതി മതസ്ഥരും, കോതമംഗലം പൗരാവലിയും ഏറ്റെടുത്തിരിക്കുകയാണെന്ന് മുൻസിപ്പൽ പ്രതിപക്ഷ കൗൺസിലർ കെ എ നൗഷാദ് വ്യക്തമാക്കി. കോതമംഗലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ വീടുകളിലേക്ക് പറഞ്ഞയക്കുന്ന അവസ്ഥയും ഉണ്ടായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...