Connect with us

Hi, what are you looking for?

NEWS

കോതമംഗലം കന്നി – 20 പെരുന്നാൾ 25 മുതല്‍  4 വരെ 

കോതമംഗലം:  മാര്‍ത്തോമ ചെറിയപള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338-ാം  ഓര്‍മപ്പെരുന്നാള്‍ (കന്നി-20) 25 മുതല്‍  4 വരെ ആഘോഷിക്കും. പ്രധാന പെരുന്നാള്‍ ഒക്ടോബര്‍ 2, 3 തീയതികളിലാണ്. 25ന് രാവിലെ 7.30ന് അഞ്ചിന്മേല്‍ കുര്‍ബാന ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത, വൈകിട്ട് 4ന് ചക്കാലക്കുടി ചാപ്പലില്‍ നിന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, 5ന് കൊടിയേറ്റ വികാരി ഫാ. ജോസ് പരത്തുവയലില്‍. 26ന് കല്‍ക്കുരിശ് പെരുന്നാള്‍ രാവിലെ 7.30ന് അഞ്ചിന്മേല്‍ കുര്‍ബാന പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലിത്ത, തുടര്‍ന്ന് പടിഞ്ഞാറെ കല്‍ക്കുരിസിലേക്ക് പ്രദക്ഷിണം, വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം. 27 മുതല്‍ 30 വരെ ദിവസേന രാവിലെ 7.30ന് അഞ്ചിന്മേല്‍ കുര്‍ബാനയും വൈകിട്ട് സന്ധ്യനമസ്‌കാരവും ഉണ്ടാകും. ഒക്ടോബര്‍ 1ന് രാവിലെ 6നും 7.15നും 8.45നും കുര്‍ബാന മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, വൈകിട്ട് 6ന് സന്ധ്യനമസ്‌കാരം, 6.30ന് കുര്‍ബാന ഏലിയാസ് മാര്‍ യൂലിയോസ്്് മെത്രാപ്പോലിത്ത. പ്രധാന പെരുന്നാള്‍ ദിവസമായ 2ന് രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത സഹകാര്‍മ്മികനാവും, വൈകിട്ട് 3മേമ്പൂട്ടില്‍ നിന്ന്് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി പള്ളിയകത്തേക്ക്, 5ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന കാല്‍നട തീര്‍ത്ഥാടക സംഘത്തിന് സ്വ്ീകരണം, വൈകിട്ട് 6.30ന് സന്ധ്യാനമസ്‌കാരം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍, രാത്രി 8ന് പെരുന്നാള്‍ സന്ദേശം, 10ന് നഗരപ്രദക്ഷിണം, ആകാശവിസ്മയം എന്നിവ നടക്കും. 3ന് രാവിലെ 6.30ന് കുര്‍ബാന ഡോ. എബ്രഹാം മാര്‍ സേവേറിയോസ്്മെത്രാപ്പോലിത്ത, 8.30ന് കുര്‍ബാന- പെരുന്നാള്‍ സന്ദേശം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍, മെത്രാപ്പോലിത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ യൂലിയോസ് സഹകാര്‍മ്മികരാവും, 10.30ന് നേര്‍ച്ച സദ്യ, ഉച്ചക്ക്് 2ന് പ്രദക്ഷിണം, വൈകിട്ട് 5ന് പള്ളി ഉപകരണങ്ങള്‍ തിരികെ മേമ്പൂട്ടിലേക്ക്, 6ന് സന്ധ്യാനമസ്‌കാരം. 4ന് രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാന ശ്രേഷ്ഠ കാതോലിക്ക ബാവ, ഗീവര്‍ഗീസ മാര്‍ കൂറിയോസ് മെത്രാപ്പോലിത്ത, 9ന് പാച്ചോര്‍ നേര്‍ച്ച,10ന് ആനയുടെ കബര്‍ വണക്കം, വൈകിട്ട് 4ന് കൊടിയിറക്കും.

You May Also Like

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

error: Content is protected !!