Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ.

കോതമംഗലം : വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റ ഓട്ടോ റിക്ഷാ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിലാണ് ഓട്ടോ റിക്ഷാ ഡ്രൈവറെ അതിഥി തൊഴിലാളി മര്‍ദിച്ചത്. തിങ്കള്‍ വൈകിട്ട് ഗുഡ്‌സ് ആപ്പേയില്‍ ആടുകളുമായി ഓട്ടം പോയ മുളവൂര്‍ സ്വദേശി കാരിക്കുഴിയില്‍ അലിയാരിനെയാണ് അതിഥി തൊഴിലാളി മര്‍ദിച്ചത്. ആടിനെ ഇറക്കുന്നത് സംബന്ധിച്ച വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മൂക്കിന് പരുക്കേറ്റ അലിയാരിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...