Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിലുണ്ടായ റോഡപകടത്തില്‍ ഡന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോതമംഗലം : ഇന്ന് രാവിലെ പതിനൊന്നരയോടെ കോതമംഗലത്തുണ്ടായ റോഡപകടത്തില്‍ ബൈക്ക് യാത്രികനായ ഡന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. തങ്കളം മാര്‍ ബസേലിയോസ് ഡന്‍റല്‍ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ (24) ആണ് മരിച്ചത്. കോട്ടപ്പടി നാഗഞ്ചേരി പുതുക്കുന്നത്ത് ഡോ.എൽദോ റാഡോയുടെ മകനാണ് ഡോ.അശ്വിൻ എൽദോ. തങ്കളത്തിന് സമീപം ബസിനെ ഓവര്‍ടേക്ക ചെയ്യുന്നതിനിടെ എതിരെവന്ന സ്കൂട്ടറിലിടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്ത ബൈക്ക് റോഡില്‍ തെന്നി മറിയുകുയും അശ്വിന്‍റെ ശരീരത്തിലൂടെ കെ.എസ്.ആര്‍.ടി.സി.ബസിന്റെ പിൻചക്രങ്ങൾ കയറുകയുമായിരുന്നു. വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ പള്ളിയിൽ (20-12-22)സംസ്‌കരിക്കും. ഡോ. മെലനി യാണ് അമ്മ. ആഷ്‌ലി,ആഷിഷ് എന്നിവർ സഹോദരങ്ങൾ.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...