Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ വീട്ടിൽ അപ്പു (26) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇതര സംസ്ഥാനക്കാരുടെ വർക്ക് സൈറ്റിൽ നിന്നും മൊബൈൽ ഫോണും, പണവും മോഷ്ടിക്കുകയും കൂടാതെ ചേലാട് മിനിപ്പടിയിൽ നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നും പണം അടങ്ങിയ ബാഗും മോഷണം നടത്തിയ കേസിലെ പ്രതികളാണ് ഷാഹുൽ ഹമീദും, അൽത്താഫും. ഊഞ്ഞപ്പാറയിലെ ഒരു വീട് കുത്തി തുറന്ന് പണവും, ഗ്രഹോപകരണങ്ങളും മോഷണം ചെയ്ത കേസിലെ പ്രതികളാണ് ബേസിലും, അപ്പുവും, കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ ആൽബിൻ സണ്ണി, എം.എം.റജി, മാർട്ടിൻ, എം.റ്റി.റജി, എ.എസ്.ഐമാരായ സലിം, ദേവസി, എന്നിവരാണ് ഉണ്ടായിരുന്നത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം – കോതമംഗലത്തിന് സമീപം കുറ്റിലഞ്ഞി ഓലിപ്പാറയിൽ ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. ഫർണിച്ചർ വർക്ക്ഷോപ്പിൽ തീ ആളിപ്പടർന്നതോടെ പെരുമ്പാവൂരിൽ നിന്ന് രണ്ട് യൂണിറ്റും, കോതമംഗലത്തു നിന്ന് ഒരു...