Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ ഇടപെടല്‍ അടിവാട് ടൗണിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി

കോതമംഗലം: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ഇടപെട്ടതോടെയാണ്  പുതിയ ട്രാന്‍സ്‌ഫോര്‍മറും ലൈനും ചാര്‍ജ് ചെയ്തു കൊണ്ട്  അടിവാട് ടൗണിലും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി പ്രസന്ധിക്ക് പരിഹാരമായത്.ഏറെ കാലമായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളിലും അടിക്കടി വൈദ്യുതി തടസ്സം പതിവാകുകയും ഇത് കച്ചവടക്കാര്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും നാട്ടുകാര്‍ക്കും വലിയ ദുരിതമായി മാറുകയും ചെയ്തിരുന്നു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമരങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.ഇതു കൊണ്ട് ഒന്നും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡണ്ട് എം എം .അലിയാര്‍, സെക്രട്ടറി എം എ.ഷെറു, ട്രഷറര്‍ കെ ജെ ജോസ്, യൂത്ത് വിഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷംജല്‍ പി എം എന്നിവരുടെ നേതൃത്വത്തില്‍
കോതമംഗലം കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടു പരാതി നല്‍കിയത്.
പരാതിയില്‍ മേല്‍ വൈദ്യുതി ബോര്‍ഡ്ഉദ്യോഗസ്ഥര്‍ക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി നോട്ടീസ് നല്‍കി വിളിച്ചുവരുത്തി പരാതി പരിഹരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ടൗണില്‍ സമീപം പുലിക്കുന്നപടി ഭാഗത്ത് പുതിയ 11 കെവി ലൈന്‍ വലിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് ചാര്‍ജ് ചെയ്തത്.ഇതോടൊപ്പം അടിവാട് നിലവിലുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്ന് 11 കെവി ലൈനില്‍ നിന്ന് പിടവൂര്‍ ഭാഗത്തേക്ക് പുതിയ ലൈന്‍ പൂര്‍ത്തിയാക്കുകയും ടൗണ്‍ ഭാഗത്ത് പഴയ ലൈന് പകരം കേബിള്‍ സൗകര്യത്തോടും പൂര്‍ത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചത്. ഇതോടെ ഏറെ നാളുകളായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളും നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി കമ്മിറ്റിയുടെ ഇടപെടല്‍ കൊണ്ട് പരിഹാരം ആവുകയായിരുന്നു.

 

You May Also Like

NEWS

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന്...

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

NEWS

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

error: Content is protected !!