കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്ക് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.18 കോടി രൂപ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച (22-11-19) രാവിലെ 11 മണിക്ക് മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജുവിന്റെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിക്കും. ചടങ്ങിൽ വിവിധ തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, രാഷ്ട്രീയ-പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഓ പി നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ, ഓ പി വിഭാഗം താല്ക്കാലികമായി ആശുപത്രിയുടെ മുകൾ ഭാഗത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സദയം ക്ഷമിക്കണമെന്നും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ആശുപത്രി സൂപ്രണ്ട് അഭ്യർത്ഥിച്ചു.
You must be logged in to post a comment Login