കോതമംഗലം; കോതമംഗലം മേഖലയിലെ ബസ് ഉടമ സംഘടനയുടെ വാർഷിക പൊതുയോഗം നടന്നു. ശ്രീ ആന്റണി ജോൺ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. പി ബി ഓ എ പ്രസിഡന്റ് ശ്രീ ജോജി എടട്ടേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ അനിൽകുമാർ ആശംസകൾ അറിയിച്ചു. കോതമംഗലം മേഖല ബസ് ഉടമ തൊഴിലാളി സംഘടനകൾ നേരിടുന്ന പ്രശ്നങ്ങളും, എടുക്കേണ്ട അടിയന്തിര നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു തീരുമാനമെടുത്തു.
നിലവിലെ അസോസിയേഷൻ കാലാവധി തീർന്നതിനാൽ പുതിയ അസോസിയേഷൻ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു. PBOA ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ വരണാധികാരിയായി നടത്തിയ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി ജോജി എടട്ടേൽ , വൈസ് പ്രസിഡന്റ് നോബിൾ ജോസഫ്, സെക്രട്ടറി സി ബി നവാസ്, ട്രഷറർ PHM ബഷീർ, ജോയിന്റ് സെക്രട്ടറി ആയി, TM നാസർ, സാമുവേൽ സി പി, എന്നിവരെയും, പ്രവർത്തക സമിതി അംഗങ്ങൾ ആയി അജി T. N, സുഗതൻ T A, പ്രിയൻ A.J, ജോസ് N. O, ഷിബു മർക്കോസ്, സിബി ജോർജ്, രതീഷ്, പ്രസാദ്, മീരാൻ C. M, ബിനോജ് K.K, രമേശ് എന്നിവരെയും തിരഞ്ഞെടുത്തു.