Connect with us

Hi, what are you looking for?

AUTOMOBILE

കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാറുകളും ഇരുചക്രവാഹനങ്ങളും ലേലം ചെയ്യുന്നു.

ആലുവ: റൂറൽ ജില്ലയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാറുകളും ഇരുചക്രവാഹനങ്ങളും 20 ന് പകൽ 11 ന് കളമശേരി ഡി. എച്ച്.ക്യു ക്യാമ്പിൽ വച്ച് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് ഹാജരാകേണ്ടതും, ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ലേലം വിളിക്കാനുള്ള വാഹനത്തിന്‍റെ പത്ത് ശതമാനം തുക നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങുകയും വേണം. ലേലം കൊള്ളുന്ന വ്യക്തി വാഹനത്തിന്‍റെ അമ്പതു ശതമാനം തുക അപ്പോൾ അടക്കേണ്ടതും, ബാക്കി തുക 15 ദിവസത്തിനുള്ളിൽ അടക്കേണ്ടതുമാണ്. ലേലത്തിലേക്ക് മുദ്ര വച്ച ദർഘാസുകളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ആലുവ നർക്കോട്ടിക്ക് സെല്ലുമായി ബന്ധപ്പെടുക.

You May Also Like